വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

Married and Looted Over 20 Women
20ലധികം സ്ത്രീകളെ വഞ്ചിച്ച വിവാഹ തട്ടിപ്പുവീരന്‍ വലയില്‍Source by : പ്രതീകാത്മക ചിത്രം
Last Updated :29 July 2024, 2:24 pm IST

News Now

മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി 20ലധികം സ്ത്രീകളെ കബളിപ്പിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. വിവാഹത്തിന് ശേഷം സ്ത്രീകളുടെ പക്കല്‍ ഉണ്ടായിരുന്ന പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്ത കേസില്‍ 43കാരനാണ് പിടിയിലായത്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. വിവാഹ തട്ടിപ്പുവീരനായ ഫിറോസ് നിയാസ് ഷെയ്ക്ക് ആണ് പൊലീസിന്റെ വലയിലായത്. നല സോപാരയില്‍ നിന്നുള്ള ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്ന് വസായ്-വിരാര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ വിവാഹമോചിതരെയും വിധവകളെയുമാണ് ഷെയ്ക്ക് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഇയാള്‍ വിവാഹം കഴിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കല്യാണത്തിന് പിന്നാലെ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണവും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ഇയാള്‍ കടന്നുകളയുന്നതായിരുന്നു പതിവ് രീതിയെന്നും പൊലീസ് വിശദീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈനില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സാധനങ്ങളുമായി കടന്നുകളയുന്നതാണ്് പ്രതിയുടെ പ്രവര്‍ത്തന രീതിയെന്ന് ഇന്‍സ്‌പെക്ടര്‍ വിജയ് സിംഗ് ഭാഗല്‍ പറഞ്ഞു. 2023 ഒക്ടോബറിനും നവംബറിനുമിടയില്‍ 6.5 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി ഒരു സ്ത്രീ നല്‍കിയ പരാതിയാണ് അന്വേഷണം പ്രതിയിലേക്ക് എത്തിച്ചത്. ഇയാളുടെ കൈയില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, 2015 മുതല്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കൂടുതല്‍ സ്ത്രീകളെ കബളിപ്പിച്ചതായി വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates