യുപിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; ആറ് മരണം; നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:02 am IST
Edited by :migrator

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

യുപിയിലെ ഹാപുരിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now