
ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണം 24 ആയി, മരിച്ചവരില്‍ 9 കുട്ടികളും
നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 24 ആയി. മരിച്ചവരില്‍ 9 കുട്ടികളുമുള്‍പ്പെടും. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 15 കുട്ടികളെ രക്ഷപെടുത്തിയതായി ദൗത്യ സംഘം അറിയിച്ചു.
താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്. ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.
അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി കമ്മിഷണര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്മജന്

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി, കാണാതായവരില്‍ 142 ഇന്ത്യക്കാരും, സഹായ ഹസ്തവുമായി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
