26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം

SpaceX's Starship reaches orbit despite engine issue
സ്റ്റാര്‍ഷിപ്പ്
Edited by :Amal Joy
Last Updated :28 സെപ്റ്റംബർ 2026, 8:13 pm IST

ടെക്‌സസ്: ഇലോണ്‍ മസ്‌കിന്റെ സ്പേസ്എക്സിന്റെ ഏറ്റവും വലിയ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം. ടെക്‌സസിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 6.20-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് ശേഷം 2.30 മിനിറ്റില്‍ സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട ബൂസ്റ്റര്‍ എഞ്ചിന്‍ ഏഴാം മിനിറ്റില്‍ കടലില്‍ പതിച്ചു.

കൂടുതല്‍ ശേഷിയുള്ള പുതിയ തലമുറയില്‍പെട്ട 26 സ്റ്റാര്‍ലിങ്ക് V3 ഉപഗ്രഹങ്ങളെ വഹിച്ചാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. മുന്‍തലമുറയെക്കാള്‍ ഇരട്ടി സൗരോര്‍ജ്ജ ഉല്‍പ്പാദന ശേഷിയുള്ളവയാണ് ഈ പുതിയ ഉപഗ്രഹങ്ങള്‍. പൂര്‍ണ്ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പും സൂപ്പര്‍ ഹെവി ബുസ്റ്ററും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഭാരം ബഹിരാകാശത്ത് എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും.

അമേരിക്കന്‍ ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുന്നതിനുള്ള ആര്‍ട്ടെമിസ് ദൗത്യം ഉള്‍പ്പടെ, നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യങ്ങള്‍ക്കും ഈ റോക്കറ്റ് നിര്‍ണ്ണായകമാകും. കൂടാതെ, സ്‌പേസ് എക്‌സിന്റെ തന്നെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഈ റോക്കറ്റ് ഉപയോഗിക്കാനാവും. 2027-ഓടെ ബഹിരാകാശത്ത് സൂപ്പര്‍ കമ്പ്യൂട്ടിംഗ് ശൃംഖലകള്‍ സ്ഥാപിക്കാനും സ്പേസ്എക്സിന് പദ്ധതിയുണ്ട്.

News Now

Summary

SpaceX's Starship reaches orbit despite engine issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates