
News Now
സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

മുംബൈ: ബോളിവുഡ് താരം രണ്ബീര് കപൂറും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീ പിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.

മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10. 30 ഓടെയാണ് തീ പൂർണമായി അണക്കാനായത്. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
One dead in fire incident on sets of Ranbir-Shraddha upcoming film
â ANI Digital (@ani_digital) July 29, 2022
Read @ANI Story | https://t.co/pvAwjgkL1M#andherifire #RanbirKapoor #ShraddhaKapoor pic.twitter.com/IZ5mIABs9O
അന്ധേരി സ്പോർട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങൾ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ തീപിടുത്തത്തെ തുടർന്ന് ഷൂട്ടിങ് മാറ്റിവച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


