
ഐഎൻഎസ് വിക്രാന്തിലേക്ക് രാത്രിയിൽ പറന്നിറങ്ങി മിഗ് 29 കെ യുദ്ധവിമാനം; ഇത് ചരിത്ര നേട്ടം; വിഡിയോ
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്

ന്യൂഡൽഹി: രാത്രിയിൽ ഐഎന്‍എസ് വിക്രാന്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയ്ക്ക് അഭിമാനമായി മിഗ് 29 കെ യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്. വിജയകരമായി രാത്രി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ വിവരം ഇന്ത്യൻ നാവിക സേന തന്നെയാണ് പങ്കുവച്ചത്.
ഇന്ത്യൻ നേവിയുടെ ചരിത്രം നേട്ടം എന്നാണ് മിഗ് 29 കെയുടെ വിക്രാന്തിലെ രാത്രി ലാൻഡിങ്ങിനെ വിശേഷിപ്പിച്ചത്. വിമാനം പറന്നിറങ്ങുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി.
#IndianNavy achieves another historic milestone by undertaking maiden night landing of MiG-29K on @IN_R11Vikrant indicative of the Navyâs impetus towards #aatmanirbharta.#AatmaNirbharBharat@PMOIndia @DefenceMinIndia pic.twitter.com/HUAvYBCnTH
â SpokespersonNavy (@indiannavy) May 25, 2023
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാവിക സേനയ്ക്ക് അഭിനന്ദനവുമായി എത്തി. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെയ്ക്ക് 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ


