മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒറ്റദിവസം മൂന്ന് തവണ കൂട്ടബലാത്സംഗം ചെയ്തു; ഫെയ്‌സ്ബുക്ക് സുഹൃത്ത് ഉള്‍പ്പെടെ നാലുപേര്‍ പ്രതികള്‍

ഉത്തര്‍പ്രദേശില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്ക് സുഹൃത്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്ക് സുഹൃത്തും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം അറിഞ്ഞത്. പ്രതികളില്‍ രണ്ടുപേരെ പിടികൂടി. ഒളിവില്‍ പോയ മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കാന്‍പൂര്‍ ചാക്കേരി മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സാഹില്‍ എന്ന യുവാവും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് പലതവണകളായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.ത്രിമൂര്‍ത്തി ക്ഷേത്രത്തിന് സമീപം പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിക്കാന്‍ സഹില്‍ രണ്ടു സുഹൃത്തുക്കളോട് പറഞ്ഞു. പെണ്‍കുട്ടി എത്തിയതിന് പിന്നാലെ സഹിലും കാറില്‍ എത്തിയ മറ്റൊരു സുഹൃത്തും ഇവരോടൊപ്പം  ചേര്‍ന്നു. ഇതിന് ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം ഇവര്‍ പെണ്‍കുട്ടിക്ക് നല്‍കി. പെണ്‍കുട്ടി അബോധാവസ്ഥയിലായതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കാറില്‍ വച്ചായിരുന്നു പീഡനം. തുടര്‍ന്ന് ചന്തയിലെ മുകളിലത്തെ നിലയില്‍ അടക്കം രണ്ടിടത്ത് കൂടി ആക്രമണത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു. പോക്‌സോ വകുപ്പ് ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതി സഹില്‍ ഉള്‍പ്പെടെ രണ്ടുപേരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now