'ഹരിയാലി അമാവസി' മുതല്‍ 'തീജ്' വരെയുള്ള മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെ കൗമാരക്കാരി അസാധാരണ നിലയിലാണ് പെരുമാറിയിരുന്നതെന്ന് കുടുംബം പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

ജയ്പുര്‍: ഏഴ് വയസുള്ള തന്റെ പെങ്ങളുടെ കുട്ടിയെ കൗമാരക്കാരി കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ ജിന്‍ജുവ ഫല ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. വീട്ടിൽ പൂജാ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് കുട്ടിയെ വാളുപയോഗിച്ച് കൗമാരക്കാരി കഴുത്തറുത്ത് കൊന്നത്. 

'ഹരിയാലി അമാവസി' മുതല്‍ 'തീജ്' വരെയുള്ള മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെ കൗമാരക്കാരി അസാധാരണ നിലയിലാണ് പെരുമാറിയിരുന്നതെന്ന് കുടുംബം പറയുന്നു. പൂജാ ചടങ്ങുകള്‍ നടക്കുമ്പോള്‍ കൗമാരക്കാരി വാള്‍ മുറുകെ പിടിച്ച നിലയിലായിരുന്നു. വാള്‍ തിരികെ വാങ്ങാന്‍ അച്ഛനും അമ്മാവനും ശ്രമിക്കുന്നതിനിടെ ഇരുവരേയും ആക്രമിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

അതിനിടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസുകാരിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി ഉറങ്ങുന്ന മുറിയിലെത്തിയ പെണ്‍കുട്ടി ഏഴ് വയസുകാരിയെ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. പിന്നാലെ കുട്ടിയുടെ തല വാളുപയോഗിച്ച് അറുത്തു മാറ്റുകയായിരുന്നു. 

കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൗമാരക്കാരിയെ ഒടുവില്‍ പിടികൂടി. പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ എസ്ച്ഒ ആണ് വീടിന് സമീപത്തു നിന്ന് ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തത്. 

കൗമാരക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കൗണ്‍സിലിങിനടക്കം വിധേയയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates