
News Now
മുംബൈ: മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം ഉയര്ത്തിയ ഹര്നാസ് സന്ധുവിന് ഗംഭീര സ്വീകരണം നല്കി ജന്മനാട്. മുംബൈ വിമാനത്താവളത്തില് ഇറങ്ങിയ ഹര്നാസിനെ ഒരു നോക്ക് കാണാന് ജനം ഒഴുകിയെത്തി.
21കാരിയായ ഹര്നാസിലൂടെ 21 വര്ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തിയത്. പഞ്ചാബ് സ്വദേശിയാണ് ഹര്നാസ് സന്ധു. 2000ത്തില് ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.
കഴിഞ്ഞ വര്ഷത്തെ മിസ് യൂണിവേഴ്സ് ആന്ഡ്രിയ മേസയാണ് ഹര്നാസിനെ കിരീടമണിയിച്ചത്. പാരഗ്വ മത്സരാര്ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന് സുന്ദരിയാണ് മിസ് യൂണിവേഴ്സ് മത്സരത്തില് മൂന്നാമതെത്തിയത്.
നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യിവതികളോട് ഇപ്പോള് അവര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന് എന്ത് ഉപദേശം നല്കുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹര്നാസ് കിരീടം ചൂടിയത്.
#WATCH Miss Universe 2021 winner Harnaaz Kaur Sandhu arrives in Mumbai after winning the pageant pic.twitter.com/H1Eh0A1mtY
â ANI (@ANI) December 15, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






