
സൈനികർ ഇനി കളരിയും പഠിക്കും; ആയോധനകലകൾ അഭ്യസിക്കാൻ അമർ പദ്ധതി
'ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ' (അമർ) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സൈനികപരിശീലനത്തിന്റെ ഭാഗമായി ഇനി കളരിപ്പയറ്റുൾപ്പെടെയുള്ള തനത് ആയോധനകലകളും പഠിപ്പിക്കും. 'ആർമി മാർഷ്യൽ ആർട്സ് റുട്ടീൻ' (അമർ) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു. ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോൾ പ്രയോജനപ്പെടാനാണ് പുതിയ പദ്ധതി.
ചില റെജിമെന്റുകളിൽ നിലവിൽ സ്വന്തംനിലയ്ക്ക് ഇന്ത്യൻ ആയോധനകലകൾ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളിൽ കളരിപ്പയറ്റും സിഖ് റെജിമെന്റിൽ ഗട്കയും ഗൂർഖ റെജിമെന്റിൽ ഖുക്രിയുമൊക്കെ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേർത്തുള്ള പരിശീലനപദ്ധതിയാണ് അമർ. അതുവഴി സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

