ഏഴു സെന്റിമീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വീതിയുമുള്ള മൊബൈലാണ് തടവുകാരന്‍ വിഴുങ്ങിയത്

തടവുകാരൻ വിഴുങ്ങിയ മൊബൈൽ/ എഎൻഐ ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡല്‍ഹി: ജയില്‍ അധികൃതരില്‍ നിന്നും മറയ്ക്കാനായി തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തടവുകാരനെ പിന്നീട് ആശുപത്രിയിലെത്തിച്ച് എന്‍ഡോസ്‌കോപ്പിയിലൂടെ മൊബൈല്‍ പുറത്തെടുക്കുകയായിരുന്നു.

തിഹാര്‍ ജയിലിലായിരുന്നു സംഭവം. ഏഴു സെന്റിമീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വീതിയുമുള്ള മൊബൈലാണ് തടവുകാരന്‍ വിഴുങ്ങിയത്. ജയില്‍ അധികൃതരെ കണ്ടതോടെ അവരില്‍ നിന്നും മറയ്ക്കാനാണ് ഫോണ്‍ വിഴുങ്ങിയത്. 

തടവുകാരനെ പിന്നീട് ഡല്‍ഹി ജിബി പന്ത് ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേ പരിശോധനയില്‍ വയറില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് ഗാസ്‌ട്രോ എന്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ സിദ്ധാര്‍ത്ഥ്, മനീഷ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഡോസ്‌കോപ്പി വഴി വായിലൂടെ മൊബൈല്‍ പുറത്തെത്തിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates