
News Now
'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

ബംഗളൂരു; പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കര്‍ണാടകയിലെ തുംകുർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു.
ബുധനാഴ്ചയാണ് അമ്മയ്ക്കൊപ്പം ഭവ്യ പെട്രോൾ പമ്പിൽ എത്തിയത്. ടൂവിലറിൽ എത്തി കാനില് പെട്രോൾ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടർന്നത്. മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.
#Karnataka
â Kiran Parashar (@KiranParashar21) May 20, 2023
Fire breaks in petrol pump in Tumakuru district when the employee was filling a can.
Bhavya (18) die due to burn injuries and Rathnamma (46) sustain serious injuries.@IndianExpress pic.twitter.com/L2nHiGrLR8
അപകടത്തിന്റെ വിഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ ഭവ്യ മോട്ടർ ബൈക്കിൽ ഇരിക്കുന്നതും അമ്മ സമീപത്തു നിൽക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

