
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

നോയിഡ: ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂൺ സ്റ്റേജിലേക്ക് മറിഞ്ഞു വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഗ്രേറ്റർ നോയിഡ സ്വദേശിയായ വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്. മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
ഫാഷൻ ഷോയുടെ വോളണ്ടിയറായിരുന്നു വനശിഖ. പരിപാടി നടക്കുന്നതിനിടെ സ്റ്റേജിന് അടുത്തായി നിൽക്കുകയായിരുന്നു യുവതി. കൂറ്റൻ ഇരുമ്പ് തൂൺ മറിഞ്ഞ് യുവതിയുടെ തലയിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ബോബി രാജ് മറ്റൊരു വോളണ്ടിയറായിരുന്നു. ബേബി രാജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്. പരിപാടിയുടെ സംഘാടകരേയും തൂൺ ഘടിപ്പിച്ചവരേയും പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. വനശിഖയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



