'ഒരു കേന്ദ്രമന്ത്രി, ദിവസം ഒരു സര്‍വകലാശാല സന്ദര്‍ശിക്കണം'; ജെന്‍സിയെ കൈയിലെടുക്കാന്‍ പുതിയനീക്കവുമായി മോദി സര്‍ക്കാര്‍

ഈ പരിപാടി ഏകോപിപ്പിക്കുന്നതിന്റെ ചുമതല വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്കും, യുവജനകാര്യ-കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

PM Modi
PM Modi
Edited by :Sujith
Last Updated :19 ഓഗസ്റ്റ് 2026, 10:40 pm IST

ന്യൂഡല്‍ഹി: സര്‍ക്കാരുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഒരു ദിവസം ഒരു സര്‍വകലാശാലയെങ്കിലും സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കുന്ന പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഒരു സര്‍വകലാശാല എന്ന പേരിലായിരിക്കും പരിപാടി. വിദ്യാര്‍ഥികളുടെ അഭിപ്രായം കേള്‍ക്കാനും രാജ്യത്തെ വിവിധ വിഷയങ്ങളില്‍ അവരുടെ അഭിപ്രായം ആരായുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള സര്‍ക്കാര്‍ പ ദ്ധതികള്‍ വിശദീകരിക്കുകയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

നീറ്റ് പരീക്ഷ വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ പരിപാടി ഏകോപിപ്പിക്കുന്നതിന്റെ ചുമതല വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്കും, യുവജനകാര്യ-കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും ഈ പദ്ധതി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരുടെ ഡിജിറ്റല്‍ പ്രകടനം സംബന്ധിച്ച 'റിപ്പോര്‍ട്ട് കാര്‍ഡ്' അവതരിപ്പിച്ചു. ഡിജിറ്റല്‍ പ്രകടന പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. 2026 മെയ് ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടിനായി പരിശോധിച്ചത്. ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക് എന്നീ പ്ലാറ്റ്ഫോമുകളിലെ മന്ത്രിമാരുടെ പ്രകടനമാണ് വിലയിരുത്തിയത്. ഓരോദിവസവും പങ്കുവെക്കുന്ന പോസ്റ്റുകളുടെ ശരാശരി എണ്ണം, ലഭിക്കുന്ന ലൈക്കുകള്‍, ഫോളോവേഴ്സിന്റെ എണ്ണം, ഓരോ പോസ്റ്റിനും ലഭിക്കുന്ന പ്രതികരണങ്ങള്‍, ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ്

യുവാക്കളുമായി സംവദിക്കാനും, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സജീവമാകാനും മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ റിപ്പോര്‍ട്ട് വിലയിരുത്തുകയും മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now