
ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; നരേന്ദ്രമോദി റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി
മെയ് 9 ന് മോസ്‌കോയില്‍ നടക്കുന്ന റഷ്യന്‍ വിക്ടറി ഡേയിലേക്കാണ് മോദിക്ക് ക്ഷണം ഉണ്ടായിരുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികളുടെ ഭാഗമായാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 9 ന് മോസ്‌കോയില്‍ നടക്കുന്ന റഷ്യന്‍ വിക്ടറി ഡേയിലേക്കാണ് മോദിക്ക് ക്ഷണം ഉണ്ടായിരുന്നത്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്.
മോസ്‌കോയിലെ വിക്ടറി ഡേ ആഘോഷത്തില്‍ നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ വക്താവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിന്റെ കാരണം റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കം നിരവധി ലോകനേതാക്കള്‍ വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റേതെങ്കിലും കേന്ദ്രമന്ത്രി വിക്ടറി ഡേയില്‍ പങ്കെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുത്തേക്കുമെന്ന്, ഇന്ത്യൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


