'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

RSS chief Mohan Bhagwat
RSS chief Mohan Bhagwatfile
Edited by :Dhanoj AM
Last Updated :30 ഓഗസ്റ്റ് 2026, 8:01 am IST

ന്യൂയോര്‍ക്ക്: ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ മനുഷ്യത്വം ഒന്നാണ്. ഇങ്ങനെ പരമ്പരാഗതമായി പറയുന്ന ഒരു സമൂഹത്തിലാണ് താന്‍ ജീവിക്കുന്നത്. സത്യം ഒന്നാണ്. മനുഷ്യത്വം ആ സത്യത്തിന്റെ ഒരു ഉല്‍പ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതന പാരമ്പര്യങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ലോകം, ഒരു മനുഷ്യത്വം എന്നിവ ആളുകളെ പഠിപ്പിച്ച ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ വിദേശ ആക്രമണങ്ങളെ അതിജീവിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു വിചാരിക്കുന്നുവെങ്കില്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല. ഹിന്ദു മാര്‍ഗം പിന്തുടരാന്‍ നിരവധി വഴികള്‍ ഉണ്ടെന്നും എന്നാല്‍ അവയെല്ലാം ഒരേ ആത്യന്തിക സത്യത്തിലേക്ക് നയിക്കുന്നുവെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

News Now

Summary

Mohan Bhagwat's Appeal For Religious Harmony In New York

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates