ചായക്കടയില്‍ പാത്രം കഴുകി കുരങ്ങന്‍-  വൈറല്‍ വീഡിയോ 

ചായക്കടയിലാണ് കുരങ്ങന്റെ സേവനം

ചായക്കടയില്‍ കുരങ്ങന്‍ പാത്രം കഴുകുന്ന ദൃശ്യം
Last Updated :20 January 2024, 8:46 am IST
Edited by :migrator

ജോലി ചെയ്ത് മനുഷ്യരെ സഹായിക്കുന്ന കുരങ്ങന്റെ ദൃശ്യം വൈറലാകുന്നു. ഒരു ചായക്കടയിലാണ് കുരങ്ങന്റെ സേവനം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

ചായക്കടയിലെ മേശയില്‍ കയറിയിരുന്നാണ് കുരങ്ങന്റെ പാത്രം കഴുകല്‍. മുന്നിലിരുക്കുന്ന വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൈകൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. കഴുകിയ പാത്രം വൃത്തിയായോ എന്നറിയാന്‍ ഒടുവില്‍ കഴുകിയ പാത്രമെടുത്ത് മണത്തു നോക്കുന്നുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെയാണ് കുരങ്ങന്റെ പാത്രം കഴുകല്‍ നോക്കിനില്‍ക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുരങ്ങന്‍ ജോലി തുടരുന്നുമുണ്ട്.

ഘണ്ടാ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ചിലര്‍ കുരങ്ങന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണിതെന്നും  പറയുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now