'ഇനി ഞാന്‍ ഇരിക്കാം'; പ്രിന്‍സിപ്പലിന്റെ കസേരയില്‍ കുരങ്ങന്‍; വീഡിയോ വൈറല്‍

താന്‍ യോഗ്യനാണെന്ന് സ്വയം പ്രഖ്യാപിച്ചാണ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ കയറി കുരങ്ങ് ഇരിക്കുന്നത്. 

monkey
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

ഭോപ്പാല്‍: ദിനം പ്രതി വിചിത്രമായ വാര്‍ത്തകള്‍ നിരവധിയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. അത്തരത്തില്‍ ഒരു കുരങ്ങന്റെ വീഡിയോയാണ്  സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മനുഷ്യനുമായി ഏറ്റവും അടുത്തുനില്‍ക്കുന്നവരാണ് കുരങ്ങുകള്‍. അതുകൊണ്ടുതന്നെ അവരുടെ ബുദ്ധിയെയും സംശയിക്കേണ്ടതില്ല. താന്‍ യോഗ്യനാണെന്ന് സ്വയം പ്രഖ്യാപിച്ചാണ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ കയറി കുരങ്ങ് ഇരിക്കുന്നത്. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

സ്‌കൂളില്‍ കുരങ്ങന്‍മാര്‍ കൂട്ടമായി എത്തുക പതിവാണ്. അതിലൊന്നാണ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ കയറി ഇരിക്കുന്നത്. പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് പൊതിഞ്ഞ പുതിയ കസേര കുരങ്ങന്‍ നശിപ്പിക്കുന്നതും കാണാം. ഉടന്‍ തന്നെ സ്‌കൂളിലെ അധ്യാപകരെത്തി കുരങ്ങനെ ഓടിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കുറച്ച് നേരം പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഇരുന്ന് സ്വയം ആസ്വദിച്ചാണ് കുരങ്ങന്‍ ഓടിയത്. 

ഇതാദ്യമായല്ല കുരങ്ങുകള്‍ വാര്‍ത്തയില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം മദ്യപിക്കുന്ന കുരങ്ങന്റെ വാര്‍ത്തയും പുറത്ത് വന്നിരുന്നു. മധ്യപ്രദേശിലെ തേക്ക എന്ന സ്ഥലത്തായിരുന്നു സംഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now