ഫ്ലാറ്റിന്റെ 9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ; ഞെട്ടിക്കുന്ന വിഡിയോ  

ഉണങ്ങാനിട്ടിരുന്ന തുണിയെടുക്കാനാണ് പ്രായപൂർത്തിയാകാത്ത മകനെ അമ്മ കെട്ടിയിറക്കിയത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:58 am IST

ചണ്ഡിഗഢ്: പത്താംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ഒന്‍പതാംനിലയിലേക്ക് മകനെ സാരിയില്‍ കെട്ടിയിറക്കി അമ്മ. ഉണങ്ങാനിട്ടിരുന്ന തുണിയെടുക്കാനാണ് പ്രായപൂർത്തിയാകാത്ത മകനെ അമ്മ കെട്ടിയിറക്കിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 

അടുത്തുള്ള ഫ്ളാറ്റിൽ നിന്ന് ഒരാൾ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സെക്ടര്‍ 82-ലെ സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. താഴത്തെ ഫ്‌ളാറ്റില്‍ ആള്‍ത്താമസമില്ലെന്ന കാരണം കൊണ്ടാണ് കുട്ടിയെ ഉപയോഗിച്ചുള്ള ഈ സാഹസം.

മഞ്ഞ നിറത്തിലുള്ള ഒരു സാരി കൊണ്ടു കെട്ടിയാണ് മകനെ താഴത്തെ നിലയിലേക്ക് ഇറക്കിയത്. തിരിച്ചുകയറുന്ന കുട്ടിയുടെ കൈയിൽ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now