
സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാര്‍ച്ച് 9 ന് ലോക്സഭ പരിഗണിക്കും; ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്ന് സര്‍ക്കാര്‍
മാര്‍ച്ച് 9 ന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ 2 നാണ് അവസാനിക്കുക

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന് നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 9 നാണ് തുടങ്ങുക. അന്നേദിവസം ലോക്സഭയില്‍ സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യം തന്നെ അവിശ്വാസപ്രമേയം പരിഗണിക്കുക എന്നതാണ് ചട്ടം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടക്കത്തില്‍ നടക്കും. ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പും ഉണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തില്‍ കണ്ടതുപോലുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ന്നാല്‍, അത് ആത്യന്തികമായി അവര്‍ക്ക് തന്നെ ദോഷകരമാകുമെന്ന് റിജിജു മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് 9 ന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ 2 നാണ് അവസാനിക്കുക. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം രസകരമായിരിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിരവധി 'പ്രധാനപ്പെട്ട' നിയമനിര്‍മ്മാണങ്ങളും ഒരു 'നിര്‍ണ്ണായക' ബില്ലും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും പാസാക്കലിനും വേണ്ടി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതാണ് ആ ബില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Union Minister Kiren Rijiju said that the discussion and voting on the no-confidence motion moved by the opposition against Lok Sabha Speaker Om Birla will be held on March 9.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

