
'ഈ ദുരിതം നിശ്ശബ്ദമായി കണ്ടുകൊണ്ടിരിക്കാനാവില്ല'; പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി
ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും

ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയായ പതിനാറര വയസ്സുകാരിയുടെ പതിനെട്ടു മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ ദുരിതത്തില്‍ നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ കോടതിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് മിലിന്ദ് രമേശ് ഫദകെയുടെ നടപടി.
അക്രമിയുടെ കുഞ്ഞിനെയും പേറിയാണ് ഈ കുട്ടിയുടെ ജീവിതം. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും. കോടതിക്ക് അതില്‍ കാഴ്ചക്കാരായി ഇരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.
അക്രമിയുടെ കുഞ്ഞിനെ അവള്‍ പ്രസവിക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ല. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ സാമൂഹ്യമായി അവള്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലൂടെ കടന്നുപോവേണ്ടി വരും. മാത്രമല്ല, ഈ ചെറുപ്രായത്തിലെ പ്രസവം അവളുടെ ജീവനും ഭീഷണിയാവുമെന്ന് കോടതി പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനു തടസ്സമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് കോടതി ഇതിന് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



