
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഭോപ്പാല്: മധ്യപ്രദേശില് ദുരഭിമാനക്കൊല. മകളെയും കാമുകനെയും കൊലപ്പെടുത്തിയ ശേഷം അച്ഛന് മൃതദേഹങ്ങള് പുഴയില് വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില് അച്ഛന് കുറ്റസമ്മതം നടത്തി. മൃതദേഹങ്ങള്ക്കായി ചമ്പല് നദിയില് തിരച്ചില് ആരംഭിച്ചതായും പൊലീസ് പറയുന്നു.
മൊറീനയിലാണ് സംഭവം. ശിവാനിയും കാമുകന് ചോട്ടു തോമര് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നു. മകളെ കാണാനില്ല എന്ന് കാണിച്ച് ജൂണ് മൂന്നിന് അച്ഛന് പൊലീസ് സ്റ്റേഷനില് പരാതിയും നല്കിയിരുന്നു. തുടര്ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരെയും ശിവാനിയുടെ അച്ഛന് രാജ്പാലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ശിവാനിയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം ചോട്ടു തോമറിനെയും കാണാതായി. വീട്ടിലേക്ക് പോകുന്നവഴി ചോട്ടുവിനെ ശിവാനിയുടെ കുടുംബാംഗങ്ങള് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന ചോട്ടുവിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസില് നിര്ണായകമായത്.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ശിവാനിയുടെ കുടുംബാംഗങ്ങള് കുറച്ചുദിവസം വീട്ടില് നിന്ന് മാറിനിന്നു. അഞ്ചുദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. സംശയം തോന്നിയ പൊലീസ് ശിവാനിയുടെ അച്ഛനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരെയും കൊലപ്പെടുത്തിയതായി രാജ്പാല് മൊഴി നല്കിയതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

