വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now


ഭോപ്പാല്‍: ഭര്‍ത്താവിന്റെ കാമുകിയെന്ന് സംശയിച്ച് സ്ത്രീയെ ജിമ്മില്‍വച്ച് യുവതി മര്‍ദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭര്‍ത്താവുമായി ബന്ധമുണ്ടെന്നാരോപിച്ച്  യുവതി സ്ത്രീയെ ജിമ്മില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. തലസ്ഥാനനഗരിയെലി കൊ-ഇ-ഫിസ പ്രദേശത്തായിരുന്നു സംഭവം.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. മുപ്പതുകാരിയായ യുവതി സഹോദരിക്കൊപ്പം ജിമ്മില്‍ എത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവ് യുവതി സംശയിക്കുന്ന സ്ത്രീയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുകയായിരുന്നു. തന്റെ ഭര്‍ത്താവിന് ഈ സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതി ഇവരെ ചെരുപ്പൂരി അടിക്കുകയായിരുന്നു. മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും ഇവര്‍ തമ്മിലുള്ള അടി തുടര്‍ന്നു.

ബുധനാഴ്ചയാണ് യുവതിക്കെിരെ ഭര്‍ത്താവും സത്രീയും പൊലീസില്‍ പരാതി നല്‍കിയത്.  എന്നാല്‍ തനിക്ക് ഈ സ്ത്രീയെ അറിയില്ലെന്നും ഭാര്യയുടെ ആരോപണങ്ങള്‍ യുവാവ് നിഷേധിക്കുകയും ചെയ്തു. യുവതി നേരത്തെ ഭര്‍ത്താവിനെതിരെ സ്ത്രീധക്കേസും പീഡന പരാതിയും നല്‍കിയിരുന്നു. യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates