
ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു, കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്
ഭക്ഷണത്തില്‍ ആര്‍സെനിക്കും താലിയവും ചേര്‍ത്ത് നല്‍കുകയായിരുന്നു.

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. കമല്‍കാന്ത് ഷായെയാണ് കവിതയും സുഹൃത്ത് ഹിതേഷ് ജെയിനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ഭാര്യ കമല്‍കാന്തിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ആര്‍സെനിക്കും താലിയവും ചേര്‍ത്ത് നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമല്‍കാന്ത് പതിനേഴ് ദിവസം മരിച്ചു.
ചികിത്സക്കിടെ ഡോക്ടര്‍മാര്‍ കമല്‍കാന്തിന്റെ ശരീരത്തില്‍ ആര്‍സെനിക്കിന്റെയും താലിയത്തിന്റെയും അളവ് കൂടുതല്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ഈ വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഭാര്യയുള്‍പ്പടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകന്റെ സഹായത്തോടെ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കമല്‍കാന്തിന്റെ ഭക്ഷണപാനീയങ്ങളില്‍ വളരെ സമര്‍ത്ഥമായാണ് യുവതി ആര്‍സെനിക്കും താലിയവും കലര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്തത്തില്‍ ആര്‍സെനിക്കും താലിയവും ഉണ്ട്. എന്നാല്‍ ഇത് സാധാരണത്തേക്കാള്‍ കുടുതലായാല്‍ അത് വിഷമായി പ്രവര്‍ത്തിക്കുന്നു. അത് മനസിലാക്കിയാണ് ഭക്ഷണത്തില്‍ ഇവ ചേര്‍ത്ത് നല്കാന് ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



