
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു, മുസ്ലീം യുവാവിനെ അയല്‍വാസികള്‍ തല്ലിക്കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി
കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നായിരുന്നു സംഭവം
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 25 വയസ്സുള്ള ബാബര്‍ അലിയാണ് അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നായിരുന്നു സംഭവം. അയല്‍വാസികള്‍ ബാബര്‍ അലിയെ അടിച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ ലക്നൗ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബറുമായി അയല്‍വാസികള്‍ വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് 10ന് ബാബര്‍ മധുരം വിതരണം ചെയ്തിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞ് അയല്‍വാസികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
