
News Now
ന്യൂഡല്ഹി: ഇന്ത്യയില്നിന്ന് വിദ്വേഷം തുടച്ചുനീക്കുകയും എല്ലാവരും ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്നതുവരെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്ഷികത്തിലാണ് രാഹുല് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്ഷം ഈ ദിവസം കന്യാകുമാരിയില്നിന്ന് ആരംഭിച്ച പദയാത്ര, 4000 കിലോമീറ്ററിലധികം കടന്ന് കശ്മീരിലാണ് അവസാനിച്ചത്. യാത്രയില്നിന്നുള്ള ദൃശ്യങ്ങള് ഉള്പ്പെടുന്ന വിഡിയോയും രാഹുല് പങ്കുവച്ചു.
'ഐക്യവും സ്നേഹവും ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിനു ചുവടുകള്, രാജ്യത്തിന്റെ നല്ലൊരു നാളെയ്ക്കുള്ള അടിത്തറയായി മാറി'യെന്ന് രാഹുല് എക്സില് (ട്വിറ്റര്) കുറിച്ചു. 'വിദ്വേഷം തുടച്ചുനീക്കപ്പെടുകയും എല്ലാവരും ഒറ്റക്കെട്ടാകുകയും ചെയ്യുന്നതുവരെ ഈ യാത്ര തുടരും. ഇത് എന്റെ വാക്കാണ്'- അദ്ദേഹം കൂട്ടിച്ചേര്ത്തു.
à¤à¤¾à¤°à¤¤ à¤à¥à¤¡à¤¼à¥ यातà¥à¤°à¤¾ à¤à¥ à¤à¤à¤¤à¤¾ à¤à¤° मà¥à¤¹à¤¬à¥à¤¬à¤¤ à¤à¥ à¤à¤° à¤à¤°à¥à¤¡à¤¼à¥à¤ à¤à¤¦à¤®, दà¥à¤¶ à¤à¥ बà¥à¤¹à¤¤à¤° à¤à¤² à¤à¥ बà¥à¤¨à¤¿à¤¯à¤¾à¤¦ बनॠहà¥à¤à¥¤
â Rahul Gandhi (@RahulGandhi) September 7, 2023
यातà¥à¤°à¤¾ à¤à¤¾à¤°à¥ हॠ- नफ़रत मिà¤à¤¨à¥ तà¤, à¤à¤¾à¤°à¤¤ à¤à¥à¤¡à¤¼à¤¨à¥ तà¤à¥¤
यॠवादा हॠमà¥à¤°à¤¾! pic.twitter.com/8LqTx7ZupV
12 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും താണ്ടിയ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്ഷികം ആഘോഷിക്കാന് രാജ്യത്താകാമാനം കാല്നട ജാഥകള് സംഘടിപ്പിക്കുമെന്ന് നേരത്തെ കോണ്ഗ്രസ് അറിയിച്ചിരുന്നു. യായ്രുടെ രണ്ടാംഘട്ടം ഗുജറാത്തില് നിന്ന് മേഘാലയയിലേക്ക് നടത്താനാണ് കോണ്ഗ്രസിന്റെ തീരുമാനം. അതേസമയം, രണ്ടാം ഘട്ട യാത്ര തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല.
ഈ വാര്ത്ത കൂടി വായിക്കൂ പേരുമാറ്റണം എന്നു പറഞ്ഞാല്...; ഇന്ത്യ 'ഭാരതം' ആകുന്നതില് യുഎന് നിലപാട് ഇങ്ങനെ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







