
ക്ഷേത്ര മുറ്റത്ത് നിസ്കരിച്ചു; മഥുരയില്‍ നാലുപേര്‍ക്ക് എതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
യുപിയിലെ മഥുരയില്‍ ക്ഷേത്ര മുറ്റത്ത് നിസ്കരിച്ച നാല് യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു

മഥുര: യുപിയിലെ മഥുരയില്‍ ക്ഷേത്ര മുറ്റത്ത് നിസ്കരിച്ച നാല് യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.നന്ദ് ബാബാ ക്ഷേത്ര വളപ്പില്‍ യുവാക്കള്‍ നിസ്കരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. ഫൈസല്‍ ഖാന് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മഥുര റൂറല്‍ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു.
മുകേഷ് ഗോസ്വാമി, ശിവ്ഹരി ഗോസ്വാമി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 എ, 295, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിസകാരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രപദേശത്ത് പൊലീസിനെ വിന്യസിച്ചു.
നിസ്കരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല എന്ന് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്ഹ ഗോസ്വാമി പറയുന്നു. അതേസമയം, നിസ്കാര സമയം ആയതിനാലാണ് തങ്ങള്‍ നിസ്കരിച്ചതെന്നും പ്രശ്നമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അറസ്റ്റിലായ യുവാവിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



