
പാല്‍ തിളപ്പിക്കാന്‍ വച്ചത് മറന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിഞ്ചുകുഞ്ഞും വീട്ടുകാരും; വീഡിയോ
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നംഗ കുടുംബം അത്ഭുതമായി രക്ഷപ്പെട്ടു
ചെന്നൈ: വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നംഗ കുടുംബം അത്ഭുതമായി രക്ഷപ്പെട്ടു, തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് സംഭവം. കുടുംബാഗംങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കല്ലക്കുറുച്ചി ജില്ലയിലെ കല്‍വരയന്‍ മലയിലെ ആദിവാസി വീടുകളിലൊന്നിലാണ് സംഭവം. വീട്ടുകാരനായ രാജയും ഭാര്യയും 10 മാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി രാജയുടെ ഭാര്യ ഗ്യാസ് സ്റ്റൗവില്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച ശേഷം അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു. ഗ്യാസില്‍ പാല്‍ തിളപ്പിക്കാന്‍വച്ച കാര്യം യുവതി മറന്നുപോയിരുന്നു. ഉടന്‍ തന്നെ വൈക്കോല്‍ മേഞ്ഞ വീടിന് തീപിടിച്ചു. ഉടന്‍ തന്നെ വീട്ടുകാരെയും അയല്‍വാസികളെയും മാറ്റി. അതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
Domestic LPG cylinder blast in Kallakuruchi district.
â Mugilan Chandrakumar (@Mugilan__C) April 1, 2022
Fortunately, no one injured in the accident. 10-year-old Rohit Sharma and his mom had a miraculous escape. pic.twitter.com/v9YLtKsiS7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


