പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 

തിപിടിച്ച ടിആര്‍സിടിസി ബസ്/ ട്വിറ്റര്‍
Last Updated :20 January 2024, 9:22 am IST

News Now

ഹൈദരബാദ്: ബസിന് തീപിടിച്ച്  45 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഹൈദരബാദിലെ ഔട്ടര്‍ റിങ് റോഡിന് സമീപത്തെ പെഡ്ഡ ആംബര്‍പേട്ടില്‍ വച്ചാണ് സര്‍ക്കാര്‍  ഉടമസ്ഥതയിലുള്ള ടിഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

45 യാത്രക്കാരുമായി ഹൈദരബാദില്‍ നിന്ന് ഗുണ്ടൂരിലേക്ക് പോകുകയായിരുന്നു ബസ്. പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനാവിഭാഗം തീയണച്ചു. തീപിടിത്തത്തില്‍ ബസ് ഭാഗികമായി കത്തിനശിച്ചു. എയര്‍ കണ്ടീഷണറില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates