നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് 

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് 

ഫാറൂഖ് അബ്ദുള്ള/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST
Edited by :migrator

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഒമര്‍ ഇക്കാര്യം അറിയിച്ചത്. 

'എന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ഞാനും മറ്റ് കുടുംബാംഗങ്ങളും നിരീക്ഷണത്തിലിരിക്കും. ശേഷം പരിശോധന നടത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഞങ്ങളുമായി ബന്ധപ്പെട്ടവരോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'- അദ്ദേഹം രോഗ വിവരം അറിയിച്ചുള്ള ട്വീറ്റില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now