വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ദേശീയപാത തകര്‍ന്നുവീണു (വീഡിയോ)

എന്‍എച്ച് 415ന്റെ ഒരുഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്.

ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 8:44 am IST


ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണു. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് റോഡിന്റെ ഒരുഭാഗം പൊട്ടിവീണത്. കനത്ത മഴയെത്തുടര്‍ന്നായിരുന്നു അപകടം. ഇതിന്റെ വീഡിയോ പുറത്തുവന്നു. എന്‍എച്ച് 415ന്റെ ഒരുഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 30മുതല്‍ സംസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിരവധിപേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now