
News Now
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയവരില്‍ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവുമുണ്ടായിരുന്നതായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. പിന്നീട് ഇയാളെ എന്‍സിബി വിട്ടയച്ചുവെന്നും മാലിക് ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ മുംബൈ മുന്‍ പ്രസിഡന്റ് മോഹിത് കാംബോജിന്റെ ഭാര്യസഹോദരന് റിഷഭ് സച്ച്ദേവിനെയും എന്‍സിബി ആഡംബരക്കപ്പലില്‍ നിന്നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റിഷഭിനെയും പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെ വെറുതെ വിട്ടുവെന്നും നവാബ് മാലിക് പറഞ്ഞു.
ഇവര്‍ പുറത്തുവരുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. വിട്ടയച്ച മൂന്ന് പേരേയും എന്‍സിബി ഓഫീസിലെത്തിച്ചതിന്റെ വീഡിയോ ദൃശ്യമാണ് അദ്ദേഹം പുറത്തുവിട്ടത്. റെയ്ഡിന് ശേഷം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പിടികൂടിയ ആളുകളെ സംബന്ധിച്ച് അവ്യക്തമായ പ്രസ്താവനയാണ് നടത്തിയത്. എട്ട് മുതല്‍ 10 വരെ ആളുകളെ പിടികൂടിയെന്നാണ് പറഞ്ഞത്. എന്നാല്‍ 11 ആളുകളെയാണ് പിടികൂടിയത്.
പൊലീസും റെയ്ഡില്‍ പങ്കെടുത്തിരുന്നു. 11 ആളുകളെയാണ് പിടികൂടിയതെന്ന് പൊലീസ് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ പിടികൂടിയവരുടെ എണ്ണം എട്ടായി മാറി. ആരുടെ നിര്‍ദേശ പ്രകാരമാണ് മൂന്ന് പേരെ വിട്ടയച്ചതെന്ന് നവാബ് മാലിക് ചോദിച്ചു. സമീര്‍ വാങ്കഡെയും ബിജെപി നേതാക്കളും ചില സംഭാഷണങ്ങള്‍ നടന്നതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ആര്യന് ഖാനെ എന്‍സിബി കുടുക്കിയതാണെന്നും ബിജെപി നേതാക്കന്മാരാണ് ഇതിന് ചരട് വലിച്ചതെന്നും നവാബ് മാലിക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Rishabh Sachdeva and Pratik Gaba can be seen exiting from the NCB office after detention. pic.twitter.com/1KTS3QykPs
â Nawab Malik ÙÙØ§Ø¨ ÙÙÚ© नवाब मलिठ(@nawabmalikncp) October 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

