
നാളെ നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു
വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: നാളെ (ഞായറാഴ്ച) നടത്താൻ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നേരത്തെ ജൂൺ 25നും 27നുമിടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരുകയാണ്.
WHAT TO READ NEXT

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; എൻടിഎ ഡയറക്ടറെ നീക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം



