
നീറ്റ് യുജി പുനഃപരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം
നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിട്ടുണ്ട്. കൂടാതെ, വെബ്സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഡിജിലോക്കര്‍ വഴിയും ഇത് ലഭ്യമാകും.
പേര്, റോള്‍ നമ്പര്‍, പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങള്‍, പരീക്ഷാ സമയം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അടങ്ങിയതാണ് അഡ്മിറ്റ് കാര്‍ഡ്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ പൊരുത്തക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍, വിദ്യാര്‍ഥികള്‍ ഉടന്‍ തന്നെ എന്‍ടിഎ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ഇതിനായി രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ ഹെല്പ്ലൈന് നമ്പറുകളെ സമീപിക്കാം. കൂടാതെ, കൂടുതല്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമായി neetug2026@nta.ac.in എന്ന ഇ-മെയില്‍ ഐഡി വഴി അധികൃതര്‍ക്ക് മെയില്‍ അയക്കാവുന്നതുമാണ്.
അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള ചോദ്യപേപ്പറിന്റെ മാധ്യമം (ഭാഷ), പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവയില്‍ യാതൊരുവിധ മാറ്റങ്ങളും ഒരു സാഹചര്യത്തിലും അനുവദിക്കുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം:
ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദര്‍ശിക്കുക.
'NEET UG 2026' അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആപ്ലിക്കേഷന്‍ നമ്പറും, ജനനത്തീയതിയും അല്ലെങ്കില്‍ പാസ്വേഡും പോലുള്ള ലോഗിന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക.
കാപ്ച കോഡ് (captcha code) പൂരിപ്പിച്ച ശേഷം സബ്മിറ്റ് (submit) ചെയ്യുക.
അഡ്മിറ്റ് കാര്‍ഡ് കാണിക്കുന്ന ഒരു പുതിയ വിന്‍ഡോ സ്ക്രീനില്‍ തെളിഞ്ഞു വരും.
ഇതിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഭാവി ആവശ്യങ്ങള്‍ക്കായി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ജൂണ്‍ 21 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5:15 വരെ പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ പതിവായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളില്‍ ഒന്നാണ് നീറ്റ് യുജി. ഈ വര്‍ഷം ഏകദേശം 22.75 ലക്ഷം പേര് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. മെയ് 3 ന് നടത്തിയ പരീക്ഷയ്ക്ക് 22.05 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ആണ് പങ്കെടുത്തത്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
NEET UG Re-Exam 2026 Admit Card out
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




