
'നെഹ്റുവിന്റെ തൊപ്പിയെ എന്തിന് ഗാന്ധി തൊപ്പിയെന്ന് വിളിക്കണം?'; പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും
പ്രസിദ്ധമായ ഗാന്ധി തൊപ്പി രാഷ്ട്രപിതാവ് അണിഞ്ഞിട്ടില്ലെന്നും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ് ധരിച്ചിരുന്നതെന്നും ബിജെപി ഗുജറാത്ത് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി രത്നാകര്‍

'ഗാന്ധി തൊപ്പി'യുടെ പേരില്‍ പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും. പ്രസിദ്ധമായ ഗാന്ധി തൊപ്പി രാഷ്ട്രപിതാവ് അണിഞ്ഞിട്ടില്ലെന്നും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണ് ധരിച്ചിരുന്നതെന്നും ബിജെപി ഗുജറാത്ത് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി രത്നാകര്‍ പറഞ്ഞു. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ഈ വാദത്തെ പിന്തുണച്ച് രംഗത്തെത്തി. രാഷ്ട്രപിതാവിന്റെ തലയില്‍ ഒരിക്കലും ഗാന്ധിത്തൊപ്പി കണ്ടിട്ടില്ല എന്നായിരുന്നു നിതിന്‍ പട്ടേലിന്റെ വാക്കുകള്‍.
'തൊപ്പി ധരിച്ച ഗാന്ധിയുടെ ഒരു ഫോട്ടോ പോലും ആരും കണ്ടിട്ടില്ല. ഞാനും കണ്ടിട്ടില്ല. രത്നാകര്‍ പറഞ്ഞത് സത്യമാണ്. ഗാന്ധി തൊപ്പിയെന്നാണ് അത് അറിയപ്പെടുന്നതെങ്കിലും ഗാന്ധിജി അത് ധരിച്ച ഒരു ഫോട്ടോപോലുമില്ല'-നിതിന്‍ പട്ടേല്‍ പറഞ്ഞു.
നെഹ്റു ധരിച്ചിരുന്ന തൊപ്പിയെ എന്തിനാണ് ഗാന്ധി തൊപ്പി എന്ന് വിളിക്കുന്നത് എന്നായിരുന്നു രത്നാകര്‍ ട്വിറ്ററില്‍ കുറിച്ചത്. തൊപ്പി ധരിച്ച നെഹ്റുവിന്റെ ഫോട്ടോയും തൊപ്പി ധരിക്കാത്ത ഗാന്ധിജിയുടെ ഫോട്ടോയും രത്നാകര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വാദത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തില്‍ ഒരിക്കല്‍പ്പോലും പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികളെയും നെഹ്റുവിനെയും ലക്ഷ്യം വയ്ക്കുകയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.
' ബ്രിട്ടീഷ് തൊപ്പിക്ക് സല്യൂട്ട് ചെയ്തിരുന്നവര്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും പ്രഥമ പ്രധാനമന്ത്രിക്കും എതിരെ അഭിപ്രായങ്ങള്‍ പറയുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല ഇവരിപ്പോള്‍ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണ്' കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
