ന്യൂസിലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണനടക്കം നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം 

പ്രിയങ്ക രാധാകൃഷ്ണൻ/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:39 am IST

News Now

ന്യൂഡൽഹി: നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണൻ (ന്യൂസിലൻഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹൻ തോമസ് (ഖത്തർ), ബാബുരാജൻ കല്ലുപറമ്പിൽ ഗോപാലൻ (ബഹ്റൈൻ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. നാല് മലയാളികളടക്കം 30 പേർക്കാണ് അവാർഡ്. 

ന്യൂസിലൻഡിലെ ലേബർ പാർട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണൻ. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates