കല്യാണം കഴിഞ്ഞ് മുറിയിലേക്ക് പോയി; പിറ്റേന്ന് രാവിലെ നവദമ്പതികള്‍ മരിച്ചനിലയില്‍

ഉത്തര്‍പ്രദേശില്‍ നവദമ്പതികള്‍ മരിച്ചനിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവദമ്പതികള്‍ മരിച്ചനിലയില്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബറൈച്ച് ജില്ലയിലാണ് സംഭവം. കല്യാണപ്പിറ്റേന്ന് രാവിലെയാണ് 22കാരനായ പ്രതാപ് യാദവിനെയും 20കാരി പുഷ്പയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്യാണദിവസം രാത്രിയില്‍ മുറിയിലേക്ക് പോയ ഇരുവരെയും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now