
'വില കൂടുന്ന' സമ്മാനം! നവ ദമ്പതികൾക്ക് ഗിഫ്റ്റ് പെട്രോളും ഡീസലും (വീഡിയോ)
കുതിച്ചുയരുന്ന വില പരിഗണിച്ച് ദമ്പതികള്‍ക്ക് നല്‍കാന്‍ ഇതിലും വില പിടിപ്പുള്ള മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെ ഈ അപ്രതീക്ഷിത നീക്കം
ചെന്നൈ: വിവാഹ ദിനത്തില്‍ നവ ദമ്പതികള്‍ക്ക് സുഹൃത്തുക്കൾ നൽകിയത് 'വില കൂടുന്ന' സമ്മാനം. ഓരോ ലിറ്റർ പെട്രോളും ഡീസലുമാണ് സുഹൃത്തുക്കൾ ദമ്പതികൾക്ക് നൽകിയത്! കുതിച്ചുയരുന്ന വില പരിഗണിച്ച് ദമ്പതികള്‍ക്ക് നല്‍കാന്‍ ഇതിലും വില പിടിപ്പുള്ള മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെ ഈ അപ്രതീക്ഷിത നീക്കം.
തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ചെയ്യുരിലാണ് അപൂർവ സമ്മാനം നൽകിയ സംഭവം നടന്നത്. ഗിരീഷ് കുമാറിന്റേയും കീര്‍ത്തനയുടേയും വിവാഹ ദിനത്തിലാണ് സുഹൃത്തുക്കള്‍ ഇന്ധനം നിറച്ച കുപ്പികള്‍ സമ്മാനമായി നല്‍കിയത്. ലഭിച്ച സമ്മാനം കണ്ട് നവദമ്പതികള്‍ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ചിരിയോട് സമ്മാനം സ്വീകരിച്ചു. കൗതുകകരമായ കാഴ്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
Amidst rising #PetrolDieselPriceHike, friends of the newly married couple, Girish Kumar and Keerthana decided to gift the couple One Litre #petrol and One Litre #diesel as a wedding present at their Wedding reception in Cheyyur in Chengalpattu district #FuelPriceHike pic.twitter.com/Wr3BErZUwg
â Apoorva Jayachandran (@Jay_Apoorva18) April 7, 2022
കഴിഞ്ഞ 16 ദിവസത്തിനിടെ തമിഴ്നാട്ടില്‍ മാത്രം ഇന്ധന വിലയില്‍ പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 110.89 രൂപയും ഡീസലിന് 100.98 രൂപയുമാണ് രേഖപ്പെടുത്തിയത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
