
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ന്യൂഡല്ഹി: യുഎപിഎ ചുമത്തി അറസ്റ്റിലായ ന്യൂസ്ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര് പുര്കയസ്തയുടെ ഹര്ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
യുഎപിഎ പ്രകാരം ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹര്ജി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എച്ച് ആര് മേധാവി അമിത് ചക്രവര്ത്തിയുടെ ഹര്ജിയും പരിഗണനാ പട്ടികയിലുണ്ട്. ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോര്ട്ടല് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്ന്നാണ് യുഎപിഎ പ്രകാരം ഇരുവര്ക്കെതുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഇരുവരുടേയും അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്ഹി ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പുര്കയസ്തയെയും ചക്രവര്ത്തിയെയും ഡല്ഹി പൊലീസിന്റെ പ്രത്യേക സെല് ഒക്ടോബര് 3 നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര് 10 ന് വിചാരണ കോടതി ഇരുവരേയും പത്ത് ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



