
News Now
ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്ക്യ ഷിന്ഡെയ്ക്ക് ജാമ്യം

ന്യൂഡല്ഹി : വിവാദ കാര്ഷിക നിയമം പിന്വലിച്ചില്ലെങ്കില് അടുത്തതായി പാര്ലമെന്റിലേക്ക് മാര്ച്ച് നടത്തുമെന്ന് കര്ഷക സംഘടനകള്. റിപ്പബ്ലിക് ദിനത്തിലെ പോലെ നാലു ലക്ഷം ട്രാക്ടറുകളായിരിക്കില്ല, 40 ലക്ഷം ട്രാക്ടറുകളായിരിക്കും അണി നിരക്കുക എന്നും ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ സികാറില് സംയുക്ത കിസാന് മോര്ച്ച സംഘടിപ്പിച്ച കിസാന് മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ടിക്കായത്തിന്റെ മുന്നറിയിപ്പ്.
പ്രക്ഷോഭം നടത്തുന്ന കര്ഷകര് പാര്ലമെന്റ് വളയും. ഡല്ഹി മാര്ച്ചിന്റെ തീയതി കര്ഷക സംഘടനകള് പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്ക്കുകള് ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കര്ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്ഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ കര്ഷകര് ത്രിവര്ണ പതാകയെ സ്നേഹിക്കുന്നു. എന്നാല് രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ല. മൂന്ന് കാര്ഷിക നിയമങ്ങള് പിന്വലിക്കുകയും താങ്ങുവില പുനഃസ്ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകള് കര്ഷകര്ക്ക് തകര്ക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
Our next call will be for a march to Parliament, and not just 4 lakh tractors but 40 lakh tractors will go there if farm laws are not taken back: BKU leader Rakesh Tikat at a farmers rally in Sikar, Rajasthan yesterday pic.twitter.com/OCQE9GxsQr
â ANI (@ANI) February 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്
പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

