പരിശോധനയില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:20 am IST

News Now

ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പരിശോധനയില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ആര്‍ഷ ദല്ലയുടെ നേതൃത്വത്തിലുളഅള ഭീകരസംഘടനയു മറ്റ് മയക്കുമരുന്ന് ശൃംഖലയും തകര്‍ക്കാനാണ് റെയ്ഡ്.

ദേശീയ അന്വേഷണ ഏജന്‍സി, പഞ്ചാബ്, ഹരിയാന പൊലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ ധ്വാസ് എന്ന പേരിലാണ് 324 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്്ട്ര, ഗുജറാത്ത്, ചണ്ഡിഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേരാണ് പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates