കര്‍ണാടകയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന്‍ അറസ്റ്റില്‍

നൈജീരിയന്‍ നടന്‍ മാല്‍വിന്‍
Last Updated :20 January 2024, 8:49 am IST

News Now

ബംഗളൂരു: കര്‍ണാടകയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്. മാല്‍വിന്റെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. 

തമിഴ്, ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സിംഹം, വിശ്വരൂപം എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. സിനിമ മേഖലയിലെ മാല്‍വിന്റെ ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്.

കെ ആര്‍ പുരത്തിന് സമീപം ഭട്ടാരഹള്ളിയില്‍ നിന്നാണ് മാല്‍വിനെ കര്‍ണാടക പൊലീസ് പിടികൂടിയത്. മെഡിക്കല്‍ വിസയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി 20 ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും മുംബൈയിലും സിനിമ അഭിനയവുമായി ബന്ധപ്പെട്ട് മാല്‍വിന്റെ നേതൃത്വത്തില്‍ കോഴ്‌സ് നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates