തമിഴ്‌നാട്ടില്‍ നിപ; വാര്‍ത്ത നിഷേധിച്ച് ജില്ലാ കലക്ടര്‍

കേരളത്തിലെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച  സാഹചര്യത്തില്‍  അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായി ജില്ലാ കലക്ടര്‍ ജിഎസ് സമീരന്‍

collector, coimbatore
Last Updated :20 January 2024, 8:48 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കേരളത്തിലെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച  സാഹചര്യത്തില്‍  അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായി ജില്ലാ കലക്ടര്‍ ജിഎസ് സമീരന്‍ അറിയിച്ചു.

നേരത്തെ കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തിയത്.  പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് നിപ ബാധിച്ചെന്നായിരുന്നു വാര്‍ത്ത.

ഞായറാഴ്ച കേരളത്തില്‍ 12 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now