
'അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കരസേന തള്ളി.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. കരസേനയുടേതാണ് പ്രതികരണം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കരസേന തള്ളി.
പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും 15 മിനിറ്റ് നേരം വെടിവെപ്പ് തുടര്‍ന്നതായും, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്ഷത്തിനിടയിലാണ് മെയ് മാസത്തിലാണ് അവസാനമായി വെടിനിര്‍ത്തല്‍ ലംഘനം നടന്നത്. ജമ്മു സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പോസ്റ്റുകള്‍ക്ക് നേരെ മെയ് 9 ന് രാത്രി വൈകി പാകിസ്ഥാന് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
There have been some media and social media reports regarding ceasefire violations in the Poonch region. It is clarified that there has been no ceasefire violation along the Line of Control: Indian Army
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



