'കുടിച്ചു മരിച്ചവര്‍ക്ക് ഒരൊറ്റ പൈസ നല്‍കില്ല'; വ്യാജ മദ്യ ദുരന്തത്തില്‍ നഷ്ടപരിഹാരം ഇല്ലെന്ന് നിതീഷ് കുമാര്‍

കുടിച്ചാല്‍ മരിക്കും, കുടിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ഒരു നന്മയും ഉണ്ടാക്കിത്തരില്ലെന്ന ഓര്‍ത്താല്‍ നന്ന്

നിതീഷ് കുമാര്‍ നിയമസഭയില്‍ സംസാരിക്കുന്നു/വിഡിയോ ദൃശ്യം
Last Updated :20 January 2024, 9:10 am IST
Edited by :migrator

പറ്റ്‌ന: മദ്യം കഴിച്ചു മരിച്ചവര്‍ക്ക് ഒരു നഷ്ടപരിഹാരവും നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍. വിഷമദ്യ ദുരന്തം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.

''കുടിച്ചു മരിക്കുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരവും നല്‍കില്ല. കുടിച്ചാല്‍ മരിക്കും, കുടിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ഒരു നന്മയും ഉണ്ടാക്കിത്തരില്ലെന്ന ഓര്‍ത്താല്‍ നന്ന്''- നിതീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും മദ്യ ദുരന്തത്തെ കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 'ആരെങ്കിലും മദ്യം ഉപയോഗിച്ചാല്‍ അവര്‍ മരിക്കും' എന്നായിരുന്നു നിതീഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

'മദ്യം മോശമാണ്. അത് കഴിക്കാന്‍ പാടില്ല. ആരെങ്കിലും മദ്യം ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ട്' നിതീഷ് കുമാര്‍ പറഞ്ഞു.

വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് നിര്‍ത്തി മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ താന്‍ തയ്യാറാണെന്നും നിതീഷ് പറഞ്ഞു. ആവശ്യമെങ്കില്‍ തുക വര്‍ധിപ്പിക്കാം. ആരും വ്യാജ മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടരുത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യ നിരോധനത്തിന്റെ പേരില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവരെ കണ്ടെത്തി പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിതീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേരാണ് മരിച്ചത്. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനത്തെ തുടര്‍ന്ന് വ്യാജമദ്യ ദുരന്തങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now