
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂഡല്ഹി: ലോക്സഭയിലെ അവിശ്വാസ പ്രമേയ ചര്ച്ചയില് രാഹുല് ഗാന്ധി ഇന്നു സംസാരിക്കുമെന്ന് കോണ്ഗ്രസിന്റെ സഭാ നേതാവ് അധീര് രഞ്ജന് ചൗധരി. പന്ത്രണ്ടു മണിക്ക് രാഹുല് ആയിരിക്കും പ്രതിപക്ഷത്തുനിന്ന് ആദ്യം സംസാരിക്കുകയെന്ന് അധീര് രഞ്ജന് ചൗധരി പറഞ്ഞു.
രാഹുല് ഇന്നലെ ചര്ച്ചയില് പങ്കെടുത്തു സംസാരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല് ഇതില് പിന്നീട് കോണ്ഗ്രസ് മാറ്റം വരുത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയില് ഉള്ളപ്പോള് രാഹുല് സംസാരിച്ചാല് മതിയെന്നാണ് കോണ്ഗ്രസ് സ്വീകരിച്ച തന്ത്രം. ഇന്നത്തെ ചര്ച്ചയില് അമിത് ഷാ പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ടുകള്.
നാളെയാണ് പ്രധാനമന്ത്രി അവിശ്വാസ പ്രമേയ ചര്ച്ചയ്ക്കു മറുപടി പറയുക.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



