ആശ്വാസത്തിന്റെ തുരുത്തുകള്‍; കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസുമില്ല

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍  ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST


ന്യൂഡല്‍ഹി:കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍  ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്.

ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി 4187 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആയി. വെള്ളിയാഴ്ച വരെയായി രാജ്യത്ത് 16.73 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now