
News Now
ബംഗലൂരു: സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയൊന്നുമില്ലെന്ന് കര്ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്. താനും സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്നാണ് ചിലര് പറയുന്നത്. എന്നാല് തങ്ങള്ക്കിടയില് ഒരു അകല്ച്ചയുമില്ല. സിദ്ധരാമയ്യക്കൊപ്പം പ്രവര്ത്തിച്ചത് ശിവകുമാര് തുംകൂരില് നടത്തിയ വാര്ത്താസമ്മേളനത്തില് ചൂണ്ടിക്കാട്ടി.
പാര്ട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചിട്ടുണ്ട്. സഹായിച്ചും ത്യാഗം സഹിച്ചും സിദ്ധരാമയ്യയ്ക്കൊപ്പം നിന്നു. ആദ്യകാലത്ത് മന്ത്രിയാക്കാതിരുന്നപ്പോള് ക്ഷമിച്ചില്ലേ? സിദ്ധരാമയ്യക്കൊപ്പം തുടര്ന്നും സഹകരിച്ച് പ്രവര്ത്തിക്കുമെന്നും ശിവകുമാര് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ഇന്നുരാവിലെ ശിവകുമാറും കുടുംബവും നൊനവിനാകരെ കഡസിദ്ദേശ്വര മഠത്തിലെത്തി അനുഗ്രഹം വാങ്ങിയിരുന്നു.
Some people say that I have differences with Siddaramaiah but I want to clear that there is no difference between us. Many times I have sacrificed for the party and stood with Siddaramaiah ji. I have given cooperation to Siddaramaiah: Karnataka Congress president DK Shivakumar pic.twitter.com/yUU3GKsGKQ
â ANI (@ANI) May 14, 2023
75 കാരനായ മുന്മുഖ്യമന്ത്രി സിദ്ധരാമയ്യയും 60 കാരനായ ഡി കെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. കെപിസിസി അധ്യക്ഷനെന്ന നിലയില് ശിവകുമാറിന്റെ ചിട്ടയായ പ്രവര്ത്തനമാണ് സംസ്ഥാനത്ത് അധികാരം തിരികെ പിടിക്കാന് കോണ്ഗ്രസിനെ പ്രാപ്തമാക്കിയത്. ജനകീയതയാണ് സിദ്ധരാമയ്യയ്ക്ക് അനുകൂലഘടകം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







