'ഭയപ്പെടേണ്ടതില്ല, ഞാന്‍ ഒപ്പമുണ്ട്; വിമത തൃണമൂല്‍, മുന്‍ ഉദ്ധവ് വിഭാഗം എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

നിങ്ങളുടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുക. സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ രാജ്യം പുരോഗമിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

"No Need To Worry, I'm With You": PM To Trinamool Rebels, Ex-Uddhav Sena MPs
മോദി എംപിമാരുമായുള്ള യോഗത്തില്‍
Edited by :Sujith
Last Updated :7 ഓഗസ്റ്റ് 2026, 3:58 pm IST

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ എന്‍ഡിഎ ലോക്‌സഭാ അംഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രേക്ക് ഫാസ്റ്റ് മീറ്റിങ് സംഘടിപ്പിച്ചു. വിമത തൃണമൂല്‍ എംപിമാര്‍ ഉള്‍പ്പടെ 45 എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ജനാധിപത്യത്തിന്റെ കോവിലാണ് പാര്‍ലമെന്റ് എന്ന് പറഞ്ഞ മോദി, പാര്‍ലമെന്റിലെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ കാരണം പുതിയ എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നഷ്ടമാകുന്നുവെന്നും എംപിമാരെ ഓര്‍മിപ്പിച്ചു. 'ഇത് അവരോട് കാണിക്കുന്ന അനീതിയാണ്. പാര്‍ലമെന്റ് നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകേണ്ടതുണ്ട്'- മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ വലിയ റെഫറന്‍സ് ലൈബ്രറിയുണ്ട്. ചര്‍ച്ചകള്‍ക്കായി അത് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുക. സംസ്ഥാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മാത്രമേ രാജ്യം പുരോഗമിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയില്‍ നിന്നുള്ള ഏഴ് പേര്‍, എന്‍സിപിഐയില്‍ നിനുള്ള 20 പേര്‍, എന്‍സിപി അജിത് പവര്‍ വിഭാഗത്തിലെ രണ്ട് പേര്‍ ഉള്‍പ്പടെ 45 എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു. വിമത തൃണമൂല്‍ എംപിമാര്‍ക്കും ശിവസേന ഉദ്ധവ് വിഭാഗത്തിലെ മുന്‍ എംപിമാര്‍ക്കും, സമീപകാലത്ത് ഉദ്ധവിനൊപ്പം ചേര്‍ന്ന എംപിമാരോടും മോദി പറഞ്ഞു; 'ഞാന്‍ ഒപ്പമുണ്ട്, ഭയപ്പടാന്‍ ഒന്നുമില്ല'.

എന്‍ഡിഎ എന്നത് ഒരു കുടുംബമാണ്. അവിടെ ഓരോ വ്യക്തിയും ബഹുമാനിക്കുകയും അവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഘടകക്ഷികള്‍ക്കൊപ്പം തന്നെ ഓരോ എംപിമാര്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളുടെ വികസനത്തിനായി അധികാരം കാര്യക്ഷമമായി ഉപയോഗിക്കാനും മോദി ഉപദേശിച്ചു. നിങ്ങളുടെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കയി പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും മോദി പറഞ്ഞു. എല്ലാ അംഗങ്ങളുമായി വ്യക്തിപരമായും മോദി സംസാരിച്ചു.

"No Need To Worry, I'm With You": PM To Trinamool Rebels, Ex-Uddhav Sena MPs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now