ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ രാജ്യത്തുടനീളം പരസ്യമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശവുമില്ലെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ പുറത്താക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

Mallikarjun Kharge Calls Poll Panel Chief A 'Puppet', Lists 5 Demands At Congress Meet
പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലും ഖാര്‍ഗെയും പിടിഐ
Edited by :Sujith
Last Updated :29 സെപ്റ്റംബർ 2026, 3:41 pm IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് നരേന്ദ്ര മോദി ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ കളിപ്പാവയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍മാരെ ചേര്‍ക്കല്‍, പേരുകള്‍ വെട്ടിമാറ്റല്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ രണ്ടുപേര്‍ പരാതിപ്പെട്ടതായുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ രാജ്യത്തുടനീളം പരസ്യമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശവുമില്ലെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ പുറത്താക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രവര്‍ത്തക സമിതി യോഗത്തില്‍ അഞ്ച് ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. വോട്ടര്‍ പട്ടികയില്‍ വരുത്തുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണം. കൂടാതെ, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ വിവരമറിയിക്കുകയും അവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുകയും വേണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലളിതമായ ഫോര്‍മാറ്റില്‍ സമയബന്ധിതമായി ലഭ്യമാക്കണം. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുന്നയിടങ്ങളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെയും ഖാര്‍ഗെ രൂക്ഷമായ വിമര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് നരേന്ദ്ര മോദി ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം' . വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് ആരോപിച്ച ഖാര്‍ഗെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് പോലും അദ്ദേഹത്തില്‍ വിശ്വാസമില്ല. അദ്ദേഹത്തെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു.

News Now

Summary

Mallikarjun Kharge Calls Poll Panel Chief A 'Puppet', Lists 5 Demands At Congress Meet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates